സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എട്ടുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,55,290 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായതെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം-2,71,000, എറണാകുളം-3,14,500, കോഴിക്കോട്-2,14,500 എന്നിങ്ങനെയാണ് കൊവിഷീല്‍ഡ് വാക്സിന്‍ ലഭ്യമായിരിക്കുന്നത്. കൊവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി. അതിനിടെ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി കോളജുകളില്‍ വാക്സിന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.