ബ്ലോക്ക് തല അവലോകന യോഗം നടത്തി
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മാനന്തവാടി ബ്ലോക്ക് തല അവലോകന യോഗം നടത്തി. തൊഴിലുറപ്പ് പദ്ധതി സ്റ്റേറ്റ് മിഷന്‍ ഡറക്ടര്‍ വി.അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.പദ്ധതി നിര്‍വ്വഹണത്തില്‍ പഞ്ചായത്തുകള്‍ കുറച്ചു കൂടി ജാഗ്രത പുലര്‍ത്തണമെന്നും അബ്ദുള്‍ നാസര്‍.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍സി ജോയി, പി.വി.ബാലകൃഷ്ണന്‍, അംബിക ഷാജി, സുധി രാധാകൃഷ്ണന്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജംഷീറ ശിഹാബുദീന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രൊജക്ട ഓഫീസര്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പഞ്ചായത്തുകളില്‍ തൊഴിലറപ്പ് ഓഫിസുകളില്‍ അധിക ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യമടക്കം അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്നു.തൊഴിലുറപ്പ് രംഗത്ത് വേഗത കൈവരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണം.നാടിനാവശ്യമായ പദ്ധതികളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വര്‍ഷത്തില്‍ 200 പണിയും ജനറല്‍ വിഭാഗത്തില്‍ 100 പണിയും പൂര്‍ത്തികരിക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണം. തൊഴിലിടങ്ങള്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും തൊഴിലാളികള്‍ക്കും മാറ്റ് മാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങണമെന്നും അബ്ദുള്‍ നാസര്‍ പറഞ്ഞു.