സര്‍വേയ്ക്കെതിരെ പ്രതിഷേധവുമായി കടമാന്‍ തോട് ഡാം വിരുദ്ധ സേവ് പുല്‍പ്പള്ളി സമര സമിതി

0

സര്‍വേയ്ക്കെതിരെ പ്രതിഷേധവുമായി കടമാന്‍ തോട് ഡാം വിരുദ്ധ സേവ് പുല്‍പ്പള്ളി സമര സമിതി. സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് സര്‍വേ നടത്തിയതില്‍ വ്യാപകമായി ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് സമര സമിതി സര്‍വേ തടയാന്‍ രംഗത്തെത്തിയത്.

പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ച് സര്‍വേ തടയാന്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ സര്‍വേയ്‌ക്കെത്തിയത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നത്. സര്‍വേയ്‌ക്കെതിരെ നാട്ടുകാര്‍ ചേര്‍ന്ന് പുല്പള്ളി ടൗണില്‍ പ്രകടനം നടത്തി. എന്ത് വിലകൊടുത്തും സര്‍വേ തടയുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സജീഷ് ഇല്ലിക്കല്‍, രാജീവ് മീനംകൊല്ലി, ബിജു പുലരി, ശ്രീധരന്‍ മീനംകൊല്ലി, ഷീജ സോയി, സനു വിജിത്ത്, ശ്രീജയ ആനപ്പാറ, തോമസ് ചങ്ങനാമഠം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!