സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളംതെറ്റിച്ച് പച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. സവാള, ചെറിയുള്ളി, തക്കാളി, മുരിങ്ങക്ക എന്നിവക്കാണ് വില വര്‍ധിച്ചത്. സവാളയ്ക്ക് ഒരു മാസം മുമ്പ് 35 രൂപയുണ്ടായിരുന്നത് 70 രൂപയായാണ് വര്‍ധിച്ചത്. ചെറിയുള്ളി കിലോയ്ക്ക് 60 ഉണ്ടായിരുന്നത് 140 ആയും വര്‍ധിച്ചു. താക്കാളിക്ക് പതിനഞ്ച് ദിവസം കൊണ്ട് പതിനഞ്ച് രൂപയാണ് വര്‍ധിച്ചത്. നിലവില്‍ കിലോയ്ക്ക് 36 രൂപയാണ് വില.
ഇതിനുപുറമെ മുരിങ്ങയ്ക്ക് പതിനഞ്ച് ദിവസംകൊണ്ട് 60രൂപയും വര്‍ദ്ധിച്ച് 120 തോതിലാണ് വിപണി വില. ക്യാബേജിന്റെ വിലയും പത്ത് രൂപ വര്‍ദ്ധിച്ച് കിലോക്ക് 30 രൂപയായിട്ടുണ്ട്. പച്ചമുളക്, പയര്‍ എന്നിവയുടെ വില വര്‍ദ്ധിച്ചിട്ടില്ലെങ്കിലും നിലവിലെ വിപണി വില 60 രൂയാണ്. സാധനങ്ങളുടെ ലഭ്യതകുറവാണ് വിലവര്‍ദ്ധിക്കാന്‍ കാരണമായതായാണ് ബത്തേരിയിലെ വ്യാപാരിയായ സുലൈമാന്‍ പറയുന്നത്. ഇനിയും വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.