കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ദ്വിദിന സമ്മേളനം സമാപിച്ചു

0

വര്‍ഷങ്ങളായി വിമുക്തഭടന്മാര്‍ നേരിടുന്ന ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ ലഭ്യമാകാന്‍ കൂടുതല്‍ സമരപരിപാടികള്‍ ശക്തമാക്കാന്‍ കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. രണ്ടു ദിവസമായി കല്‍പ്പറ്റ നായക് സെബാസ്റ്റ്യന്‍ നഗറില്‍ നടന്ന ദ്വിദിന സമ്മേളനം സമാപിച്ചു. കേരള സ്റ്റേറ്റ് സര്‍വീസ് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഗോപിനാഥന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകളായി ഇന്ത്യയിലെ വിമുക്ത ഭടന്‍മാര്‍ ആവശ്യപ്പെടുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍. ഈ ആവശ്യമുന്നയിച്ച് പ്രാദേശിക തലം മുതല്‍ പാര്‍ലമെന്റിന് മുമ്പില്‍ വരെ സമരം നടത്തിയിയെങ്കിലും ഇതുവരെ തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ ചേര്‍ന്ന യോഗം പെന്‍ഷന്‍ അപാകതകളെ കുറിച്ച് ചര്‍ച്ച ചെയ്ത് കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തത്. കൂടാതെ, ഈ സി എച്ച് എസ് ആശുപത്രികളുടെ പ്രവര്‍ത്തനം സുഗമമാക്കുക, വിമുക്തഭടന്മാരുടെ ഡിജിറ്റല്‍ ഡാറ്റാബാങ്ക് തയ്യാറാക്കുക , രാജ്യ ജില്ലാ സൈനിക ബോര്‍ഡുകള്‍ പുനസംഘടിപ്പിക്കുക, പി എസ് സി പരീക്ഷകളില്‍ ജാതി തിരിച്ച് വിമുക്തഭടന്മാരുടെ വേര്‍തിരിവ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.

സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഗവേണിംഗ് ബോഡി യോഗവും, വനിതാ വിംഗ് യോഗവുമാണ് കല്‍പ്പറ്റയില്‍ ഇന്ന് സമാപിച്ചത്. ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനായി സമരപരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമായി. രക്ഷാധികാരി വര്‍ഗീസ് കാപ്പില്‍ , സതീഷ് ചന്ദ്രന്‍ ,വിവിധ ജില്ലാ ഭാരവാഹികള്‍ , ഗവര്‍ ണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ,മഹിളാ വിംഗ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വയനാട് ജില്ലയുടെ ആതിഥേയത്വത്തില്‍ നടന്ന ഈ സമ്മേളനം വളരെ വിജയകരമായിരുന്നുവെന്ന് കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് വയനാട് ജില്ല പ്രസിഡന്റ് മത്തായി കുഞ്ഞ് പുത്തൂപ്പിള്ളില്‍, സെക്രട്ടറി വി അബ്ദുള്ള,രക്ഷാധികാരി കെ. എം അബ്രഹാം വൈസ് പ്രസിഡണ്ട് ക്യാപ്റ്റന്‍ ശശീന്ദ്രന്‍ വി കെ , ജോയ് ജേക്കബ്, രവീന്ദ്രന്‍ കോട്ടത്തറ മറ്റ് താലൂക്ക് പഞ്ചായത്ത് ഭാരവാഹികളും അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!