കര്‍ഷക ക്ഷേമ വകുപ്പിന്റെയും മൂപ്പൈനാട് കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തുന്ന ഓണവിപണി മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.റഫീഖ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന് വി.പി. ഖാദറിന് ആദ്യ വില്‍പന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ എ.ആര്‍.ചിത്രയും പങ്കെടുത്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത അധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. ഉണ്ണികൃഷ്ണന്‍ പി. യെശോധ ഗ്രാമപഞ്ചായത്ത് അംഗം ദീപ ശശികുമാര്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ഷീല വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
കാര്‍ഷിക വികസന സമിതി കമ്മിറ്റി അംഗങ്ങള്‍ കുരുമുളക് സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു, സീനിയര്‍ കൃഷി അസിസ്റ്റന്റ് സ്മിത. കെ. നന്ദി പറഞ്ഞു. കര്‍ഷകരില്‍ നിന്നും കൂടിയ വിലക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി മിതമായ വിലക്ക് പൊതുജനങ്ങള്‍ക്ക് വില്പന നടത്തുന്നതും ചന്തയുടെ പ്രത്യേകതയാണ്.