ഈ പോസ് മെഷീന്‍ തകരാര്‍ വിതരണം താളംതെറ്റിയിട്ട് 3 ദിവസം

0

ഈ പോസ് മെഷീന്‍ തകരാറില്‍, റേഷന്‍ കടകളില്‍ സാധനങ്ങളുടെ വിതരണം താളംതെറ്റിയിട്ട് 3 ദിവസം.സാധനങ്ങള്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കളും, കട ഉടമകളും ദുരിതത്തില്‍.രാവിലെ ഷോപ്പുതുറക്കുമ്പോള്‍ മെഷീനില്‍ കൈവിരല്‍ പതിപ്പിച്ച് രണ്ടോ മൂന്നോ ആളുകള്‍ക്കെ സാധനങ്ങള്‍ നല്‍കാന്‍ വ്യാപാരികള്‍ക്ക് സാധിക്കുന്നുള്ളു. എത്രയും വേഗം ഇതിനുപരിഹാരം കാണണമെന്നാണ് ജനങ്ങളുടെയും റേഷന്‍ വ്യാപാരികളുടെയും ആവശ്യം.

കഴിഞ്ഞമൂന്ന് ദിവസമായി പൊതുവിതരണ കേന്ദ്രങ്ങളില്‍ ഈപോസ് മെഷീന്‍ തകരാറിലായിട്ട്. ഇതോടെ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും, ഷോപ്പുടമകളും ഒരുപോലെയാണ് ദുരിതത്തിലായിരിക്കുന്നത്. രാവിലെ ഷോപ്പുതുറക്കുമ്പോള്‍ മെഷീനില്‍ കൈവിരല്‍ പതിപ്പിച്ച് രണ്ടോ മൂന്നോ ആളുകള്‍ക്കെ സാധനങ്ങള്‍ നല്‍കാന്‍ വ്യാപാരികള്‍ക്ക് സാധിക്കുന്നുള്ളു. അപ്പോഴേക്കും സെര്‍വര്‍തകരാറിലായി ഈ പോസ് മെഷീന്‍ വിവരങ്ങള്‍ നല്‍കാതാവും. പിന്നീട് മൊബൈല്‍ ഫോണുമായി വരുന്ന ഉപഭോക്താവിന് ഒടിപി നമ്പര്‍ അടിച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. പ്ക്ഷേ മൊബൈല്‍ ഫോണില്ലാതെ വരുന്ന ഗോത്രവിഭാഗക്കാര്‍ക്ക് ഒടിപി നമ്പര്‍ അടിച്ചും സാധനങ്ങള്‍ നല്‍കാന്‍ സാധിക്കാന്‍ അവസ്ഥയിലാണ്. ഇവര്‍ പിന്നീട് അടുത്തദിവസവും വരേണ്ട് ഗതികേടാണ്. മൂന്ന് ദിവസമായിട്ടും ഈ തകരാര്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട് വകുപ്പ് തയ്യാറാകാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കൂടാതെ രണ്ട് പേരുള്ള കാര്‍ഡുകളില്‍ സാധനങ്ങള്‍ രേഖപെടുത്തുമ്പോള്‍ അരകിലോ അരി രേഖപ്പെടുത്തി നല്‍കാന്‍ കഴിഞ്ഞരണ്ട് മാസമായി സാധിക്കുന്നില്ലന്നും ആരോപണമുണ്ട്.

ബത്തേരി

Leave A Reply

Your email address will not be published.

error: Content is protected !!