ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു
ശാസ്ത്ര മേളകള്‍ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വഴിതെളിക്കുന്നതും വൈജ്ഞാനിക പ്രപഞ്ചത്തില്‍ ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തുന്നതിനും വേണ്ടിയുള്ള പ്രധാന വേദി കൂടിയാണെന്ന് എംഎല്‍എ ടി.സിദ്ദീഖ്.പനമരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായിരുന്നു.
ശാസ്ത്രം സമുഹത്തിന്റെ ഉദാത്തമായ വികസത്തിന് വെണ്ടിയുള്ളതാണ്. ലോകത്ത് നടന്നിട്ടുള്ള വിശ്വോത്തരമായ കണ്ടെത്തലുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തുടക്കാരാവുന്നത് ഇത്തരം ശാസ്‌ത്രോത്സവേദികളില്‍ കൂടിയാണന്നും എംഎല്‍എ പറഞ്ഞു . വൈ. പ്രസിഡന്റ് എസ് ബിന്ദു,പനമരം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസ്യാ ടീച്ചര്‍ , ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലയില്‍, മുഹമ്മദ് ബഷീര്‍ , ബിന്ദു പ്രകാശ് .ജില്ലാ വിദ്യഭ്യാസ ഉപ ഡയറക്ട്ടര്‍
വി എ ശശീന്ദ്ര വ്യാസ് ,പി.ടി എ പ്രസിഡന്റ് സി.കെ.മുനീര്‍ , തുടങ്ങിയവര്‍സംസാരിച്ചു .