പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ആണ് ഇന്ന് പണിമുടക്കുന്നത്.
2021 ബാങ്കിംഗ് നിയമഭേദഗതി ബില്ലില്‍ പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി ഉടമസ്ഥതയും നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കുവാനുള്ള വ്യവസ്ഥകളാണുള്ളത് എന്നും ബില്ല് പിന്‍വലിക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.