മേപ്പാടി ചുളിക്ക പ്രദേശത്ത് പുലി അടക്കമുള്ള വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം. നാട്ടുകാര്‍ വനം വകുപ്പിന്റെ മുണ്ടക്കൈ സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു.കഴിഞ്ഞ ദിവസം വൈകിട്ട് ആറര മുതല്‍ രാത്രി 8.30 വരെയായിരുന്നു ഉപരോധസമരം.
പതിമൂന്നാം വാര്‍ഡില്‍പ്പെട്ട ചുള്ളിക്ക പ്രദേശത്ത് അടുത്ത നാളുകളിലായി നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചു കൊന്നിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടും ചുളിക്ക ഫാക്ടറി പരിസരത്തെ കുളമ്പന്‍ സഹീറിന്റെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.പുലിയെ പിടിക്കാന്‍ വ്യാഴാഴ്ച കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പധികാരികള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെത്തുടര്‍ന്നായിരുന്നു നാട്ടുകാരുടെ ഉപരോധസമരം. ഇന്ന് കൂട് സ്ഥാപിക്കാമെന്ന അധികാരികളുടെ ഉറപ്പിനെത്തുടര്‍ന്ന് രാത്രി 8.30 ഓടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
വാര്‍ഡ് മെമ്പര്‍ രാധ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സി.കെ.നൂറുദ്ദീന്‍, എന്‍.കെ.സുകുമാരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൈജു, യൂനുസ്, ജിതിന്‍ മേച്ചേരിക്കല്‍, സാം.പി.മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.