തോല്‍പ്പെട്ടിയില്‍ അരക്കോടി രൂപ കുഴല്‍പ്പണം പിടികൂടി

0

 

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ അരക്കോടി രൂപയോളം കുഴല്‍പ്പണം പിടികൂടി.ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് പോകുന്ന പി വൈ 05 എഫ് 6348 സാം ടൂര്‍സ് അന്റ് ട്രാവല്‍സ് കോണ്‍ട്രാക്ട് കാരിയേജ് ബസില്‍ യാത്രക്കാരനായ തമിഴ്‌നാട് മധുര സ്വദേശി വിജയ്ഭാരതി, (40)എന്നയാളില്‍ നിന്നുമാണ് മതിയായ രേഖകള്‍ ഇല്ലാതെ കൈവശം വെച്ച അരക്കോടിയോളം കുഴല്‍പ്പണം പിടിച്ചെടുത്തത് (50,00000). പരിശോധനക്ക് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍ നേതൃത്വം നല്‍കി.

പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ന്മാരായ ജിനോഷ് പി ആര്‍, ലത്തീഫ് കെ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ന്മാരായ എ. ദിപു, അര്‍ജുന്‍ എം, സാലിം. ഇ, വിപിന്‍ കുമാര്‍ പി. വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രവീജ ജെ. വി എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!