ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0

ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതല്‍.ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 1955 കേന്ദ്രങ്ങള്‍ ആണ് പരീക്ഷക്കായി സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് പ്രത്യേക മുറി ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പരീക്ഷക്ക് ഹാജരാകുന്നത് മൊത്തം 3,20,067 വിദ്യാര്‍ത്ഥികള്‍. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ.റെഗുലര്‍ വിഭാഗത്തില്‍ 2,98,412 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍21,644 കുട്ടികളും ലാറ്ററല്‍ എന്‍ട്രി റെഗുലര്‍ വിഭാഗത്തില്‍ 11 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

ഗള്‍ഫില്‍ 41 കുട്ടികളും ലക്ഷദ്വീപില്‍ 1023 കുട്ടികളും മാഹിയില്‍ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തില്‍ ആണ്;മൊത്തം 2,08411വിദ്യാര്‍ത്ഥികള്‍. കോവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടാകും. രാവിലെ 9 30നും ഉച്ചയ്ക്ക് രണ്ടിനുമാണ് പരീക്ഷ.

കോവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങള്‍ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു. സര്‍ക്കാര്‍ എന്നും വിദ്യാര്‍ഥി പക്ഷത്താണ്. ഏതു കാര്യത്തെയും കണ്ണുമടച്ച് വിമര്‍ശിക്കുന്നവരെ പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!