കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോയിട്ടും യാതൊരു നടപടിയുമില്ല

0

അമ്പലവയല്‍ മഞ്ഞപ്പാറയില്‍ കടകള്‍ക്കു മുന്‍വശത്തുകൂടി പോകുന്ന കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത്. ഒരു മാസത്തിലേറെയായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി പോകുമ്പോഴും ശരിയാക്കേണ്ട ജലവിതരണ വകുപ്പ് യാതൊരു അനക്കവും കാണിക്കുന്നില്ല. ജലവിതരണത്തിന്റെ മീറ്റര്‍ റീഡിങ് എടുക്കാന്‍ വരുന്ന ആളോട് അടക്കം സമീപത്തുള്ളവര്‍ പരാതി പറഞ്ഞിട്ടും തിരിഞ്ഞുനോക്കാന്‍
വകുപ്പ് തയ്യാറാവുന്നില്ല. വേനല്‍ കടുക്കുന്ന സമയം ഇത്തരത്തില്‍ വെള്ളം പാഴായിപ്പോകുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഇരമ്പുകയായിരുന്നു. എത്രയും വേഗം പൈപ്പ് ലൈന്‍ ശരിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!