കൃഷിയിടത്തിലെ ചക്കകള്‍ വെട്ടി കര്‍ഷകര്‍

0

 

ചക്കയുടെ കാലമായതിനാല്‍ ഇവതേടി കാട്ടാനകള്‍ കൃഷിയിടത്തിലെത്തി വിളകള്‍ നശിപ്പിക്കുന്നതു കാരണം ചക്ക വെട്ടികളയുകയാണ് കര്‍ഷകര്‍. കൂലിക്ക് ആളെ നിറുത്തിയാണ് ചക്കകള്‍ വെട്ടികളയുന്നത്.കാട്ടാനകള്‍ ഒറ്റയായും കൂട്ടമായും കാടിറങ്ങി തുടങ്ങുന്നതുകാരണം ഏറ്റവും സമ്പുഷ്മായതും വിഷമില്ലാത്തതുമായ ചക്കപോലും വിളവെടുത്ത് കഴിക്കാന്‍പറ്റാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.വനാതിര്‍ത്തികളിലെ പ്രതിരോധമാര്‍ഗങ്ങളും, കര്‍ഷകര്‍ സ്വന്തം നിലയക്ക് കൃഷിയിടങ്ങള്‍ക്കുചുറ്റും തീര്‍ത്ത പ്രതിരോധമാര്‍ഗങ്ങളും മറികടന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത്. ഇതിനു ശാശ്വതമായ പരിഹാരം കാണണമെന്നാണ് ആവശ്യം.

അതിനാല്‍ ഇപ്പോള്‍ വനാതിര്‍ത്തിയിലെ കര്‍ഷകര്‍ ആനകള്‍ക്ക് എത്തുന്ന ഉയരത്തില്‍ വരെയുള്ള ചെറുതും വലുതുമായ ചക്കകള്‍ വെട്ടികളയുകയാണ്. കൂലിക്ക് തൊഴിലാളികളെ വെച്ചാണ് കര്‍ഷകര്‍ പറമ്പിലെ പ്ലാവുകളില്‍ നിന്നും ചക്കകള്‍വെട്ടികളയുന്നത്. ജില്ലയിലെ വനാതിര്‍ത്തിയിലെ കര്‍ഷകരുടെ അവസ്ഥയാണിത്. ചക്കയും മാങ്ങയുമുള്‍പ്പടെയുള്ളവ കാട്ടാനകളെ കൃഷിയിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാണ് കര്‍ഷകര്‍ക്ക് വിനയായിരിക്കുന്നത്. വനാതിര്‍ത്തികളിലെ പ്രതിരോധമാര്‍ഗങ്ങളും, കര്‍ഷകര്‍ സ്വന്തം നിലയക്ക് കൃഷിയിടങ്ങള്‍ക്കുചുറ്റും തീര്‍ത്ത പ്രതിരോധമാര്‍ഗങ്ങളും മറികടന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത്. ഇതിനു ശാശ്വതമായ പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!