തീര്‍ത്ഥയാത്രക്ക് സ്വീകരണം നല്‍കി
മലബാറിന്റെ കോതമംഗലം എന്ന് അറിയപ്പെടുന്ന സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പത്ത് ദിവസം നീണ്ടു നിന്ന മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാളിന്റെ പ്രധാന ദിനമായ ഇന്ന് തമിഴ്നാട്ടില്‍ നിന്നുള്ള നീലഗിരി മേഖലയില്‍ നിന്നുള്ള തെക്കന്‍ മേഖല തീര്‍ത്ഥയാത്ര കാരക്കൊല്ലി സെന്റ് മേരീസ് പള്ളിയില്‍ നിന്നും ചെതലയം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ എത്തിയ തീര്‍ത്ഥയാത്ര ദേവാലയ കവാടത്തില്‍ ഇടവകയാംഗങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന വി.മുന്നിന്‍മേല്‍ കുര്‍ബാനയിക്ക് റാന്നി ക്നാനായ ഭദ്രാസനം മെത്രാപ്പോലീത്ത കൂര്യാക്കോസ് മോര്‍ ഇവാനിയോസ് മുഖ്യകാര്‍മ്മികത്വം നല്‍കി. ഫാ.അജു ചാക്കോ അരത്തമ്മാമൂട്ടില്‍, ഫാ.ജോസഫ് പരത്തു വയലില്‍, ഫാ.മത്തായി പുന്നശ്ശേരിയില്‍, ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ.കെന്നി ജോണ്‍ മാരിയില്‍, ഫാ.ബേസില്‍ കരന്നിലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ആഘോഷമായ പെരുന്നാള്‍ റാസയിലും, പെരുന്നാള്‍ പ്രദക്ഷിണത്തിലും നിരവധി പേര്‍ പങ്കുചേര്‍ന്നു. സൗഖ്യദായകമായ പാച്ചോര്‍ നേര്‍ച്ചയോടെ പത്ത് ദിവസം നീണ്ടു നിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തി സാദരമായി കൊടിയിറങ്ങി.