പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും സെപ്റ്റംബറോടെ ഒന്നാം ഡോസ് വാക്‌സീന്‍ വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല. 18 വയസ്സിനു മുകളിലുള്ള 2.68 കോടി പേരില്‍ ഇന്നലെ വരെ ഒന്നാം ഡോസ് എടുത്തത് 2.48 കോടി പേരാണ്. 20 ലക്ഷം പേരാണു വാക്‌സീന്‍ എടുക്കാന്‍ ബാക്കിയുള്ളത്. വാക്‌സീന്‍ ലഭ്യമാണെങ്കിലും വിമുഖത മൂലവും അലര്‍ജി ഉള്‍പ്പെടെ മറ്റു രോഗങ്ങള്‍ മൂലവും പലരും കുത്തിവയ്പിന് എത്തുന്നില്ലെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍.
45 വയസ്സിനു മുകളിലുള്ള 97% പേര്‍ ആദ്യ ഡോസ് വാക്‌സീന്‍ എടുത്തിട്ടുണ്ട്. കോവിഡ് ബാധിച്ചവര്‍ 3 മാസം കഴിഞ്ഞു വാക്‌സീന്‍ എടുത്താല്‍ മതി. ഇത്തരത്തിലുള്ള 10 ലക്ഷത്തോളം പേര്‍ വരുമെന്നാണു കണക്കാക്കുന്നത്. ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്നു വാക്‌സീന്‍ എടുക്കണം.-മന്ത്രി വീണാ ജോര്‍ജ്