പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു
പനമരം പരിയാരം പുഴയില്‍ കണ്ടെത്തി വയോധികയുടെ മൃതദേഹം തിരിച്ചരിഞ്ഞു.കൂളിവയല്‍ സ്വദേശി കലായില്‍ അമ്മിണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 75 വയസ്സായിരുന്നു. വ്യാഴ്ച രാവിലെ മരുന്നിന് പോകന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. തിരികെ എത്താത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയോടെയാണ് പുഴയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന മരുന്ന് കുറിപ്പില്‍ നിന്നാണ് ആളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി. മറ്റ് നടപടികള്‍ സ്വീകരിച്ചു.