തോടുകള്‍ ഇടിഞ്ഞു:കൃഷിയിറക്കാനാവാതെ കര്‍ഷകര്‍

0

.കേണിച്ചിറ, ഇരുത്തിലോട്ട്കുന്ന് പാടശേഖരത്തില്‍ തോടുകള്‍ ഇടിഞ്ഞ് കൃഷി ഇറക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ക്ക് പരാതി . കേണിച്ചിറ ടൗണില്‍ നിന്ന് മലിനജലം അടക്കം ഒഴുകിയെത്തുന്നത് ഈ തോട്ടിലൂടെയാണ്. തോടുകളില്‍ കനാല്‍ നിര്‍മ്മിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.കുത്തൊഴുക്കില്‍ തോടുകള്‍ തകര്‍ന്ന് വയല്‍ ഭൂമി ഒഴുകി പോയതോടെ കര്‍ഷകര്‍ക്ക് മറ്റ് കൃഷികള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.

 

പൂതാടി പഞ്ചായത്ത് 16 -ആം വാര്‍ഡില്‍ പെടുന്ന 150 ഓളം ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തിലാണ് തോടുകള്‍ ഇടിഞ്ഞ് നശിക്കുന്നത് . കുത്തൊഴുക്കില്‍ തോടുകള്‍ തകര്‍ന്ന് വയല്‍ ഭൂമി ഒഴുകി പോയതോടെ കര്‍ഷകര്‍ക്ക് മറ്റ് കൃഷികള്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. കേണിച്ചിറ ടൗണില്‍ നിന്നും , വില്ലേജ് ജംഗ്ഷന്‍ മില്ലുമുക്ക് ഭാഗത്ത് നിന്നും ആരംഭിക്കുന്ന രണ്ട് തോടുകളാണ് വയലിലൂടെ കടന്ന് പോവുന്നത് . കുറച്ച് ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനാല്‍ പണിതങ്കിലും , കേണിച്ചിറ ടൗണ്‍ മുതല്‍ ഒരു കിലോമിറ്ററോളം ഭാഗം കനാല്‍ നിര്‍മ്മാണം നടത്തിയിട്ടില്ല . ടൗണില്‍ ചെറിയ മഴ പെയ്താല്‍ പോലും ഈ തോട്ടിലേക്ക് വെള്ളം വന്‍ തോതില്‍ ഒഴുകിയെത്തി.കൃഷികള്‍ നശിക്കുന്നത് പതിവാണന്ന് കര്‍ഷകനായ ബാലകൃഷ്ണന്‍ പറഞ്ഞു . ബന്ധപ്പെട്ട വാര്‍ഡംഗം ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാറുപോലുമില്ലന്ന് കര്‍ഷകര്‍ പറയുന്നു . കേണിച്ചിറ, നെല്ലിക്കര താഴമുണ്ട വാര്‍ഡുകളിലൂടെ കടന്ന് പോവുന്ന തോടുകള്‍ക്ക് അടിയന്തിരമായി കനാല്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ടതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ സ്വികരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം .

 

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!