മീനങ്ങാടി ഗ്രാമപഞ്ചായത്ത് എബിസിഡി ക്യാമ്പിന് സമാപനം.പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നിര്‍ബന്ധമായ സര്‍ക്കാര്‍ രേഖകളടക്കം മുഴുവന്‍ ആധികാരിക രേഖകളും തയാറാക്കി നല്‍കിയാണ് ക്യാമ്പ് സമാപിച്ചത്.ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ് തുടങ്ങി 4412 വിലപ്പെട്ട രേഖകളാണ് 2473 ഗുണഭോക്താക്കള്‍ക്കായി മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പില്‍ വിതരണം ചെയ്തത്.സമാപന സമ്മേളനം ജില്ലാ കലക്ടര്‍ എ ഗീത ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കമ്യൂണിറ്റി ഹാളില്‍ നടത്തിയ ക്യാമ്പിന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേതടക്കം വന്‍ പിന്തുണയാണ് ലഭിച്ചത്.നടത്തിപ്പ് ഉദ്യോഗസ്ഥയായ സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഐ.എ എസ് മുഴുവന്‍ സമയ സേവനവുമായി ശ്രദ്ധേയയായി.
ആദിവാസി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ നിരവധിയാളുകള്‍ക്കാണ് ആധികാരിക രേഖകളുടെ അഭാവത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നത്.ഇതിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും അആഇഉ ക്യാമ്പുകള്‍ നടത്തുന്നത്. മൂന്ന് ദിവസത്തെ ക്യാമ്പയിന്‍ ഗോത്ര വിഭാഗത്തില്‍ പെട്ട ഭിന്നശേഷി കലാകാരനായ ഷിജുവിന്റെ നാടന്‍പാട്ട് ഗാനമേളയോടെയാണ് സമാപിച്ചത്.
പതിനൊന്ന് പഞ്ചായത്തുകളിലെ എബിസിഡി ക്യാമ്പയിന് ശേഷം നടത്തിയ മീനങ്ങാടിയിലെ ക്യാമ്പയന്‍ സംഘാടന മികവിലും പൊതുജന സഹകരണത്തിലും ശ്രദ്ദേയമായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.