തദ്ദേശവകുപ്പില്‍ ഇന്റേണല്‍  വിജിലന്‍സ് പരിശോധന

0

ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റികളിലും തരിയോട് പഞ്ചായത്തിലും തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. മാനന്തവാടിയില്‍ ഫയലുകളില്‍ അപാകത കണ്ടെത്തിയതായി സൂചന.പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കെട്ടിട അനുമതി, ലൈസന്‍സ് അനുവദിക്കല്‍ എന്നിവക്ക് കാലതാമസം വരുത്തുകയും, വിഴ്ച വരുത്തുകയും ചെയ്യുന്നതായി പൊതു ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു പരിശോധന. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളും സംഘം പരിശോധിച്ചു,

മാനന്തവാടി നഗരസഭയില്‍ നടത്തിയ പരിശോധനയില്‍ ഫയലുകളില്‍ വ്യാപക അപാതകള്‍ കണ്ടെത്തിയതായി സൂചന.കൂടാതെ മിനിറ്റ്സുകള്‍ കൃത്യമായി സൂക്ഷിക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്. ലാപ് ടോപ് വിതരണവുമായി ബന്ധപ്പെട്ട് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ നല്‍കിയ പരാതിയില്‍ ഇന്റേണല്‍ വിജിലന്‍സ് വിഭാഗം മാനന്തവാടി നഗരസഭയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരിശോധന നടത്തുകയും പരാതിക്കാരനില്‍ നിന്നും ,ജിവനക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.അതോടൊപ്പം തന്നെ പോലീസ് വിജിലന്‍സ് വിഭാഗവും മാനന്തവാടിയില്‍ രഹസ്യപരിശോധന നടത്തിയതായും, ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതായും സൂചനയുണ്ട്.തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ വി എം അബ്ദുള്ള, പ്രദീപന്‍ തെക്കേക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!