ഓണ്‍ലൈന്‍ വായ്പാതട്ടിപ്പ് ബോധവല്‍ക്കരണത്തിന് പദ്ധതി തയ്യാറാക്കണം ഡിഎംകെ

0

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുന്നതിന് ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി തയ്യാറാക്കണമെന്ന് ഡി.എം.കെ വയനാട് ജില്ലാ കമ്മിറ്റി. . ലോണ്‍ ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വായ്പയെടുത്ത് കടക്കെണിയില്‍ അകപ്പെടുകയും മാനക്കേട് ഭയന്ന് ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്ന് ഇവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോണ്‍ ആപ്പ് സജീവമാക്കുന്നതോടെ ഫോണിലുള്ള കോണ്‍ടാക്ട് നമ്പറുകളടക്കം വായ്പ അനുവദിക്കുന്നവര്‍ക്കു പ്രാപ്യമാകുകയാണ്. അജ്ഞാത സ്ഥലങ്ങളിലിരുന്ന് വായ്പ ആപ്പുകളിലൂടെ ആളുകളെ കെണിയില്‍പ്പെടുത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണ ഏജന്‍സികളെ നിയോഗിക്കണമെന്നും ഡി.എം.കെ ജില്ലാ സെക്രട്ടറിയും മറ്റും ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ടി.ഗിരീഷ്‌കുമാര്‍, പാര്‍ട്ടി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ഇ.സി.സനീഷ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഹാരിസ് തോപ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!