പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനായ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ സി ഹൗസ് മൊയ്ദുവിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും, പോക്‌സോ നിയമപ്രകാരവും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍പും ഇയ്യാള്‍ മോശമായി പെരുമാറിയിരുന്നതായി കുട്ടി പരാതിപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.