തോട്ടം തൊഴിലാളികള്‍ക്ക് പുത്തന്‍ അനുഭവമായി വിനോദയാത്ര
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് തൊഴില്‍ ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് അവരുടെ മാനസിക ഉല്ലാസവും പിരിമുറുക്കവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തേറ്റമല പാരിസണ്‍സ് എസ്റ്റേറ്റ് യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദ യാത്ര തൊഴിലാളികള്‍ക്ക് വേറിട്ട അനുഭവമായി.ആലപ്പുഴയിലേക്കും കൊച്ചിയിലേക്കുമായിരുന്നു യാത്ര.ഇവരുടെ യാത്രാ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്
വേമ്പനാട്ട് കാലിലെ ഓളങ്ങളിലൂടെ ഹൗസ്‌ബോട്ടില്‍ യാത്രയും മറൈന്‍ഡ്രൈവും, കൊച്ചിന്‍ മെട്രോയും, ലുലു മാളും തൊഴിലാളികള്‍ക്ക് വേറിട്ട അനുഭവമായി. ആടിയും പാടിയും രണ്ടു ദിവസത്തെ യാത്രതൊഴിലാളികള്‍ ആഘോഷമാക്കി.ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളും യാത്രയില്‍ ഉണ്ടായിരുന്നു. യാത്രയ്ക്ക് ആര്‍ രവീന്ദ്രന്‍ എം മജീദ്,ബി മരക്കാര്‍, ഹുസൈന്‍ അക്കര, വിനയന്‍, സീനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി