വയനാട് വിഷന് പുതിയ സാരഥികള്‍.

0

വയനാട് വിഷന്‍ കമ്മ്യൂണിക്കേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 2022 23 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡിയോഗം പടിഞ്ഞാറത്തറ താജ് റിസോര്‍ട്ടില്‍ നടന്നു. വയനാടന്‍ വിഷന്‍. ചെയര്‍മാന്‍ കെ ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്. എം മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു, മാനേജിങ് ഡയറക്ടര്‍ പി എം ഏലിയാസ് വാര്‍ഷിക റിപ്പോര്‍ട്ടും,. ഫൈനാന്‍സ് ഡയറക്ടര്‍. ബിജു ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും, വിജിത്ത് കെ എന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.. കമ്പനി ഓഡിറ്റര്‍ ഫൈസല്‍ സി എം, കമ്പനി സെക്രട്ടറി. ലുക്മാന്‍ സാദിഖ്, തുടങ്ങിയവര്‍ സംസാരിച്ചു. ഓഹരി ഉടമകള്‍ പങ്കെടുത്ത വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍. കെ ഗോവിന്ദനെ ചെയര്‍മാനായും, പി എം ഏലിയാസിനെ മാനേജിംഗ് ഡയറക്ടറായും വീണ്ടും തിരഞ്ഞെടുത്തു. ബിജു ജോസ്, തങ്കച്ചന്‍ പുളിഞ്ഞാല്‍,, കാസിം റിപ്പണ്‍, ഷബീര്‍ അലി, അഷറഫ് പൂക്കയില്‍,സി എച്ച് അബ്ദുള്ള, അരവിന്ദന്‍. എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ഈ 9 അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണ് വരും വര്‍ഷം വയനാട് വിഷനെ നയിക്കുക..

Leave A Reply

Your email address will not be published.

error: Content is protected !!