കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രം വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ഒരുങ്ങി.ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിനമായ നാളെ ശ്രീ ഗണപതിയുടെ ജന്മദിനം കൂടിയാണ്.വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് കോളേരി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും.ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിവിധ പൂജകര്‍മ്മങ്ങള്‍ നടക്കും. ശ്രീ ഗണപതിയുടെ ജന്മദിനത്തില്‍ ഭഗവാന്റ ഇഷ്ട്ടപെട്ട ഗണപതി ഹോമം , അടക്കമുള്ള ഇഷ്ട്ട നിവേദ്യങ്ങള്‍ ഭക്തജനങ്ങള്‍ സമര്‍പ്പിക്കും.
ക്ഷേത്രം മേല്‍ശാന്തി ബബീഷ് ശാന്തിയുടെ മുഖ്യ കാര്‍മ്മിക തത്വത്തില്‍ പൂജാകര്‍മ്മങ്ങള്‍ നാളെ രാവിലെ 7 മണി മുതല്‍ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു .