മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സംഗമ വേദിയായി പത്മപ്രഭാ പുരസ്‌കാര സമര്‍പ്പണം വെള്ളിയാഴ്ച വൈകീട്ട് നാലിന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കും.എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനാണ് പുരസ്‌കാര ജേതാവ്.എഴുത്തുകാരന്‍ സക്കറിയ പുരസ്‌കാരം സമര്‍പ്പിക്കും.സുനില്‍ പി.ഇളയിടം പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തും.എഴുത്തുകാരി വിജയലക്ഷ്മി സംസാരിക്കും. മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃഭൂമി മാനേജിങ് ഡയറക്ടറും പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം.വി. േശ്രയാംസ്‌കുമാര്‍ അധ്യക്ഷനാവും.എഴുത്തുകാരന്‍ സക്കറിയ ചെയര്‍മാനും നോവലിസ്റ്റുകളായ സാറാ ജോസഫ്, സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, മനുഷ്യന് ഒരു ആമുഖം, സമുദ്രശില, തല്പം, അന്‍പത് ആത്മകഥകള്‍, പാഠപുസ്തകം, കാണുന്നനേരത്ത്, കാലാതിവര്‍ത്തനം, വിഹിതം തുടങ്ങിയ കൃതികളുടെ രചയിതാവാണ് സുഭാഷ് ചന്ദ്രന്‍. 75,000 രൂപയും പത്മരാഗക്കല്ല്് പതിച്ച ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്‌കാരം. ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭ ഗൗഡറുടെ ഓര്‍മയ്ക്കായി പത്മപ്രഭാ സ്മാരക ട്രസ്റ്റാണ് 1996-ല്‍ പത്മപ്രഭാ സ്മാരക പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.