മേപ്പാടി ചന്ദന മോഷണം മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

0

മേപ്പാടി കടൂര്‍ വനപ്രദേശത്തു നിന്ന് ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച കേസ്സില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍. മാനന്തവാടി പുതുശ്ശേരിക്കടവ് പെങ്ങണിക്കണ്ടി അഷ്റഫ് (49), കാരയ്ക്കാമല വളപ്പില്‍ സലാം (56), മേപ്പാടി കാപ്പംകൊല്ലി കുടുമ്മാന്‍ പറമ്പില്‍ മുഹമ്മദ്കുട്ടി (59) എന്നിവരെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ അഷ്റഫ് റിമാന്റിലാണ്. മറ്റ് രണ്ടു പേരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. ചന്ദനം കടത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമ ചുളിക്ക സ്വദേശി രമേശി (45) നെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ചുളിക്ക സ്വദേശികളായ ശെല്‍വ പ്രമോദ് (34), വിനോദ് എന്ന മണി(33) എന്നിവരെക്കൂടി കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസര്‍ ഡി.ആര്‍.ഹരിലാല്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അരവിന്ദാക്ഷന്‍ കണ്ടേത്തുപാറ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
പെങ്ങണിക്കണ്ടി അഷ്റഫ് സ്ഥിരം ചന്ദന മോഷ്ടാവാണെന്നും മേപ്പാടി റേഞ്ച് പരിധിക്കുള്ളില്‍ നിന്നും,വയനാട്ടില്‍ മറ്റു പലയിടങ്ങളില്‍ നിന്നുമായി ചന്ദനം മുറിച്ചു കടത്തിയ പല കേസ്സുകളില്‍ പ്രതിയുമാണെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു. മറ്റ് രണ്ടു പേരും ഇയാളുടെ സഹായികളും ഇടനിലക്കാരുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!
06:29