വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായര്‍

0

വിശുദ്ധവാരത്തിന് തുടക്കമിട്ട് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയായാണ് വിശ്വാസികള്‍ ഓശാന ആചരിക്കുന്നത്. ജറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് എത്തിയ ക്രിസ്തുദേവനെ നഗരവാസികള്‍ ഒലിവിലകളുമായി സ്വീകരിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഓശാനത്തിരുനാള്‍.കുരുത്തോലകളുമായാണ് വിശ്വാസികള്‍ ഈ ദിനം ചടങ്ങുകളില്‍ പങ്കെടുക്കുക

ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ നടക്കും. തിരുവനന്തപുരത്തെ വിവിധ പള്ളികളില്‍ രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥന കര്‍മങ്ങള്‍ നടന്നു. പട്ടം സെന്റ്് മേരീസ് പള്ളിയിലെ പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പെസഹാ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടുന്ന വിശുദ്ധവാര ചടങ്ങുകള്‍ക്കും ഓശാന ഞായറോടെ തുടക്കമാകും.

 

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറൊ പള്ളിയില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. മലബാര്‍ ഭദ്രാസന മെത്രാപ്പൊലീത്ത സക്കറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഫാ.ജോര്‍ജ് വര്‍ഗീസ് കൗങ്ങുംപിള്ളില്‍, ഫാ. സിനു തെക്കേത്തോട്ടത്തില്‍, പൗലോസ്, സോജന്‍, ജോണ്‍, വര്‍ഗീസ് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!