മക്കിമലയെ ദു:ഖത്തിലാഴ്ത്തി പൊതുദര്‍ശനം.
ഇന്ന് രാവിലെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം 11.45 ഓടെയാണ് വിലാപയാത്രയായി 9 ആംബുലസുകള്‍ പൊതുദര്‍ശന വേദിയായ മക്കിമല സ്‌ക്കുളിലേക്ക് എത്തിയത്. പ്രിയപെട്ടവരേ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് രാവിലെ മുതല്‍ തന്നെ കാത്ത് നിന്നിരുന്നത്. രണ്ടരയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എംഎല്‍എമാരായ ഒആര്‍ കേളു, ടി.സിദ്ദിഖ് ,ഐസി ബാലകൃഷ്ണന്‍ അടക്കം നിരവധി നേതാക്കളും പൊലീസ് ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു