കണ്ണോത്ത്മല ജീപ്പ് അപകടത്തിന്റെ കാരണം ബ്രേക്ക് നഷ്ടപ്പെട്ടത്:ഡ്രൈവര്‍ മണി

0

9 പേരുടെ മരണത്തിനിടയാക്കിയ കണ്ണോത്ത്മല ജീപ്പ് അപകടത്തിന്റെ കാരണം, വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ജീപ്പ് ഡ്രൈവര്‍ മണി.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മണി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ വഴിയിലൂടെ ജീപ്പില്‍ തൊഴിലാളികളെ കൊണ്ടുപോവുന്നുണ്ട്.ജീപ്പിന്റെ മുഴുവന്‍ ജോലികളും കാലാകാലങ്ങളില്‍ ചെയ്തുവരുന്നതായും പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെട്ടപ്പോഴാണ് ജീപ്പ് മറിഞ്ഞതെന്നും മണി പറഞ്ഞു.ജീപ്പിലുണ്ടായിരുന്ന മണിയുടെ ഭാര്യ മോഹനസുന്ദരി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ജീപ്പിന്റെ മുന്‍സീറ്റില്‍ സഞ്ചരിച്ച നാല് പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!