താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.വൈകിട്ട് മൂന്നരയോടെയാണ് അപകടം.മാനന്തവാടി ടൗണില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ എടത്തനയില്‍ നിന്ന് വാളാടയ്ക്ക് വരുന്ന വഴി ഇടത്തില്‍ കോളനിക്ക് സമീപം വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു.ഡ്രൈവര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് .പരിക്ക് ഗുരുതരമല്ല.യാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല.റോഡില്‍ നിന്നും 10 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്.