വിവിധ സ്‌ക്കൂളുകളില്‍ നിന്നുമായി 288 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ചിത്ര രചന, കവിതാ രചന, കഥാ രചന, ഉപന്യാസ രചന തുടങ്ങിയ ഓഫ് സ്റ്റേജ് ഇനങ്ങളാണ് ഇന്ന് നടന്നത്.നാളെയും ഓഫ് സ്റ്റേജ് ഇന മത്സരങ്ങളാണ് നടക്കുക. 23, 24,25 തിയ്യതികളില്‍ സ്റ്റേജ് ഇന പരിപാടികള്‍ നടക്കും. എന്‍പതോളം സ്‌ക്കൂളുകളാണ് മത്സരിക്കാനായി എത്തുന്നത്.
9 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക. പ്രധാന സ്റ്റേജ് എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് തയ്യാറാക്കിയിരിക്കുന്നത്. 23-ാം തിയ്യതി രാവിലെ 10 മണിക്ക് ടി.സിദ്ധിഖ് എം.എല്‍.എ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിക്കും