എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. 3 മണിയോടെ പിആര്‍ഡി ചേംബറില്‍ വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും.keralaresults.nic.in, pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി ഫലം പരിശോധിക്കാം. മാര്‍ക്ക്ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും സധിക്കും.എസ്എസ്എല്‍സി പരീക്ഷയില്‍ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം.99.47 ആയിരുന്നു വിജയശതമാനം.
കഴിഞ്ഞ തവണത്തെ വിജയശതമാനം ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.പ്ലസ്ടു ഫലം ജൂണ്‍ 20-നകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 432436 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാര്‍ത്ഥികള്‍ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.