‘ക്യാമ്പസ് കണക്ട്’ ആരംഭിച്ചു
പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ അധ്യാപക-രക്ഷകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓറിയന്റേഷന്‍ പ്രോഗ്രാം ‘ക്യാമ്പസ് കണക്ടിനു’ തുടക്കമായി. 2023 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയിട്ടുള്ള എല്ലാ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും മാതാ പിതാക്കള്‍ക്കുമായാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.മൂന്നു ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കലാലയത്തെ പരിചയപ്പെടാനും അവസരങ്ങളെക്കുറിച്ച് അറിയാനും മാറുന്ന കാലത്തിനൊപ്പം മുന്നേറാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും വേദിയൊരുങ്ങും.
കുട്ടിയുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ വഹിക്കുന്ന പങ്ക് വലുതാണ് എന്നുള്ളത് കൊണ്ടുതന്നെ മാതാ പിതാക്കള്‍ക്കായി ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണി വരെ കോളേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അവസാന അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും വ്യത്യസ്ത നിലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെയും അന്നേ ദിവസം ആദരിക്കുകയും ചെയ്യും.ചടങ്ങില്‍ വീശിഷ്ടാഥിതികള്‍ പങ്കെടുക്കും.പരിപാടിക്ക് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ബാരി, ജനറല്‍ കണ്‍വീനര്‍ സനൂപ് കുമാര്‍ പി വി, സി ഇ ഒ ഫാദര്‍ വര്‍ഗീസ് കൊല്ലമാവുടി, സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ പ്രൊഫസ്സര്‍ താര ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.