തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ 34,780 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൂടിയായ ജില്ലാ കളക്ടറുടെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശരിവച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 34,423 ബൂത്താണ് ഉണ്ടായിരുന്നത്. ഇതാണ് ഇത്തവണ 34,780 ആയി ഉയര്‍ത്തിയത്. പുതിയ ബൂത്തുകളില്‍ 230 എണ്ണം കോര്‍പ്പറേഷനുകളും നഗരസഭകളും ഉള്‍പ്പെടുന്ന മേഖലയിലും 127 എണ്ണം ഗ്രാമപഞ്ചായത്തുകളിലുമാണ്. നഗരമേഖലയിലെ ആകെ ബൂത്തുകള്‍ 5213ല്‍ നിന്ന് 5443 ആയി. ഗ്രാമീണ മേഖലയില്‍ 29,210 ബൂത്തുകള്‍ ഉണ്ടായിരുന്നത് 29,337 ആയും ഉയര്‍ത്തി.