സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹയര്‍ സെക്കന്ററി എന്‍എസ്എസ് മുന്‍ ജില്ലാ കോഡിനേറ്ററും ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ ജോസഫ് എംജെക്ക് ജില്ലാ എന്‍ എസ് എസ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി. മീനങ്ങാടി പോളി ടെക്‌നിക് കോളേജില്‍ യാത്രയയപ്പിന്
എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി.സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ: ആര്‍. എന്‍. അന്‍സര്‍ മുഖ്യ പ്രഭാഷണം നടത്തി.
മീനങ്ങാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍,ബ്രഹ്‌മനായകം മഹാദേവന്‍, വയനാട് ജില്ലാ കോഡിനേറ്റര്‍ ശ്യാല്‍ കെ എസ് , ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ ഹരി. എ, രജീഷ് എ.വി ,ബിജുകുമാര്‍ . പി, സുഭാഷ് വി പി, പ്രോഗ്രാം ഓഫീസര്‍മാര്‍ മുതലായവര്‍ സംബന്ധിച്ചു.