മാനന്തവാടി നഗരസഭ ഭരണ സമിതിയില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യേറ്റം
മാനന്തവാടി നഗരസഭ ഭരണ സമിതിയില്‍ അംഗങ്ങള്‍ തമ്മില്‍ കയ്യേറ്റം, പ്രതിപക്ഷം കൊണ്ട് വന്ന പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ അംഗങ്ങള്‍ അവതരണം ബഹിഷ്‌കരിച്ചിരുന്നു.പിന്നീട് പ്രതിപക്ഷം യോഗത്തിന് എത്തിയതോടെ ക്രമവിരുദ്ധമായി ഭരണ സമിതി അജണ്ട അവതരിപ്പിച്ച് പാസാക്കിയത് ചോദ്യം ചെയ്തത് ഇരു വിഭാഗം അംഗങ്ങള്‍ തമ്മിലുള്ള കൈയ്യേറ്റത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
മാനന്തവാടി നഗരസഭ പുതുക്കി നിശ്ചയിച്ച ബൈലോ പ്രകാരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മത്സ്യ മാര്‍ക്കാറ്റില്‍ നിന്നും 3 കിലോമീറ്റര്‍ മാറിയെ മറ്റ് മത്സ്യ കച്ചവടം ആരംഭിക്കാവു എന്ന് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റില്‍ അമിത വില ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും, പുതുതായി എത്തുന്ന തൊഴില്‍ സംരഭകര്‍ക്ക് മാനന്തവാടിയിലോ, പരിസരങ്ങളിലോ മത്സ്യ വ്യാപാരം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദുര പരിധി ഒരു കിലോമീറ്ററാക്കി നിജപ്പെടുത്തണമെന്നു മാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ പ്രമേയത്തിന് അനുമതി നിഷേധിച്ചതൊടെ അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ചത്.