കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ കമ്മിറ്റി ആഗസ്റ്റ് 9ന് കല്‍പ്പറ്റയില്‍ കൂട്ട ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുതലാളിത്ത നയങ്ങള്‍ അനിയന്ത്രിതമായി നടപ്പിലാക്കി വന്‍ വിലക്കയറ്റം നാട്ടില്‍ ഉണ്ടാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.
തൊഴിലാളി വിരുദ്ധ മായ ലേബര്‍ കോഡ് പിന്‍വലിക്കുക വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിച്ച് കമ്പനിയാക്കുന്ന വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, പൊതുമേഖല വിറ്റുതുലച്ചുളള സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, നാഷണല്‍ കോണിറ്റൈഡേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കുക. ആദായനികുതി ദായകര്‍ അല്ലാത്ത എല്ലാ കുടുബങ്ങള്‍ക്കും ജീവിക്കാനായി പ്രതിമാസം 7500 രൂപ ധനസഹായം നല്‍കുക. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നഗര ങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക, എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ഉയര്‍ത്തുന്നത്. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പറ്റ വിജയപമ്പ് പരിസരത്ത് ഒരുക്കിയ പന്തലില്‍ ആഗസ്റ്റ് 9ന് രാവിലെ 10 മുതല്‍ മുതല്‍ വൈകിട്ട് അഞ്ച് വരെ 5000 വാളണ്ടിയര്‍മാര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.ധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം ആഗസ്റ്റ് 4,5 തിയ്യതികളില്‍ ജില്ലയില്‍ 26 കേന്ദ്രങ്ങളില്‍ വാഹനപ്രചരണ ജാഥ നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ വി.വി.ബേബി, സുരേഷ് മേപ്പാടി, സി.മൊയ്തീന്‍ കുട്ടി, എന്‍.ഒ. ദേവസ്സി, കെ. കെ. തോമസ് എന്നിവര്‍ പങ്കെടുത്തു.