റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി ജില്ലയിലെ ബാങ്കുകളും റവന്യുവകുപ്പും സംയുക്തമായി റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ മെഗാ അദാലത്ത് ആരംഭിച്ചു.വൈത്തിരി താലൂക്കിലെ 18 വില്ലേജുകളുടെ അദാലത്ത് എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടത്തി.അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ഇളവുകള്‍ നല്‍കുന്നതിന് ബാങ്ക് അധികൃതര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എ.ഡി.എം എന്‍.ഐ.ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ തുടങ്ങിയിവര്‍ ഒപ്പം ഉണ്ടായിരുന്നു. മാനന്തവാടി, ബത്തേരി താലൂക്ക്തല അദാലത്തുകള്‍ വരും ദിവസങ്ങളില്‍ നടക്കും.