ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിരുദ്ധ ജനനാധിപത്യ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 6ന് രണ്ട് മണിക്ക് കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.രാജ്യത്ത് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ തീക്ഷണമായ രൂപത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി.സിദ്ധിഖ് എം.എല്‍.എ.,. മുന്‍ എം.എല്‍.എ. സി.കെ ശശീന്ദ്രന്‍ പി.സി ഉണ്ണിച്ചെക്കന്‍,വിജന്‍ ചെറുകര, കെ.ജെ ദേവസ്യ കെ. കെ.അഹമ്മദ്, കെ.കെ.ഹംസ,വി.പി.വര്‍ക്കി, മുഹമ്മദ് പഞ്ചാര, എം.സി.സെബാസ്റ്റ്യന്‍, അഡ്വ.കെ. സുധാകരന്‍, കുന്നേല്‍ കൃഷ്ണന്‍, പി.സി.രാമന്‍കുട്ടി, സുലോചന രാമകൃഷ്ണന്‍ , എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. ഫാസിസ്റ്റ് വിരുദ്ധ ജനകീയ സമിതി ഭാരവാഹികളായ ചെയര്‍മാന്‍ എ.എന്‍. സലീംകുമാര്‍, കണ്‍വീനര്‍ സാം പി.മാത്യു ,ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു