ജനാധിപത്യബോധം വളര്‍ത്തിയെടുക്കാന്‍ ഇവിഎം മെഷീന്‍ ഉപയോഗിച്ച് വോട്ടിംഗ്
വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധം വളര്‍ത്തിയെടുക്കാന്‍ മരിയനാട് എഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ഇവിഎം മെഷീന്‍ ഉപയോഗിച്ച് വോട്ട് ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രചാരണ പരിപാടികളും ചിഹ്നവും അടക്കം ഉപയോഗിച്ചാണ് സ്ഥാനാര്‍ത്ഥികള്‍വോട്ട് പിടിച്ചത്.
നിയമസഭാ തെരഞെടുപ്പിനോട് കിടപിടിക്കുന്ന രീതിയിലാണ് സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത് . മരിയനാട് സ്‌കൂളില്‍ ഏകദേശം 500 ളംവിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത് . ഇലക്ഷന്‍ വിജ്ഞാപനം , പത്രിക സമര്‍പ്പണം, സൂക്ഷ്മ പരിശോധന , ചിഹ്നം അനുവദിക്കല്‍ തുടങ്ങി എല്ലാം വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപകര്‍ ചെയ്യിച്ചു.വിവിധ കക്ഷികളുടെ പേരില്‍ 8 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് . ഇന്ന് രാവിലെ പ്രത്യേകം തയ്യാറാക്കിയ ഇവി എം മെഷിനിലാണ് ഇവര്‍വോട്ട് ചെയ്തത് .ജനാധിപത്യപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം സൃഷ്ടിച്ച് ഉത്തമ പൗരന്‍മാരാക്കി വിദ്യാര്‍ത്ഥികളെ മാറ്റി എടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധ്യാപകര്‍ പറഞ്ഞു .അതേസമയം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണവും ,തിരഞെടുപ്പും വോട്ട് ചെയ്യലും കെയ്യില്‍ മഷി പുരട്ടിആദ്യമായി വോട്ട് ചെയ്തതിന്റെ ആഹ്‌ളാദത്തിലാണ് തങ്ങള്‍ ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു . സ്‌കൂള്‍ തെരഞ്ഞെടുപ്പ് പ്രകിയയുടെ ഉദ്ഘാടനം പുതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ നിര്‍വഹിച്ചു . പഞ്ചായത്ത് വൈ: പ്രസിഡന്റ് എം എസ് പ്രഭാകരന്‍ ,വാര്‍ഡംഗം ഒകെ ലാലു . പ്രധാനാദ്ധ്വാപിക സിസ്റ്റര്‍ സിനിമോള്‍ജോസഫ് , വീയൂസ് നിഷ , പി ടി എ പ്രസിഡന്റ് ലൈജു , മേഘ തുടങ്ങിയവര്‍ നേതൃത്വം നല്കി .