2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടി ആണ് മികച്ച നടന്‍. നന്‍പകല്‍ നേരത്തെ മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച നടിയായി വിന്‍സി അലോഷ്യസിനെയാണ് ജൂറി തെരഞ്ഞെടുത്തത്. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.സംവിധായകനുള്ള പ്രത്യേക ജൂറി പരാമര്‍ശം വിശ്വജിത്ത് എസ്, രാജീഷ് എന്നിവര്‍ക്കാണ്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ ശ്രുതി ശരണ്യത്തിനാണ്
(ഉപസമിതികള്‍) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടന്‍ മമ്മൂട്ടി, നടി, സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ ശക്തമായ മത്സരമുണ്ടായെന്നാണ് സൂചന. കുട്ടികളുടെ വിഭാഗത്തില്‍ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷായിരുന്നു അന്തിമ ജൂറി അധ്യക്ഷന്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്നത്തേക്ക് മാറ്റിയത്. ഉമ്മന്‍ ചാണ്ടിക്ക് ആദരം അര്‍പ്പിച്ച ശേഷമാണ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
അഭിനയം പ്രത്യേത ജൂറി അവാര്‍ഡ്: കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍
മികച്ച സ്വഭാവ നടി – ദേവി വര്‍മ
മികച്ച സ്വഭാവ നടന്‍ – പിവി കുഞ്ഞികൃഷ്ണന്‍
മികച്ച സംവിധായകന്‍-
മികച്ച വിഷ്വല്‍ എഫ്ക്ട്- അനീഷ് ടി, സുമേഷ് ഗോപാല്‍
മികച്ച ചലച്ചിത്ര ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ സിഎസ് വെങ്കിടേശ്വരന്‍
കുട്ടികളുടെ ചിത്രം – പല്ലൊട്ടി 90 കിഡ്‌സ്
നവാഗത സംവിധായകന്‍ – ഷാഹി കബീര്‍
മികച്ച ജനപ്രിയ ചിത്രം- എന്നാല്‍ താന്‍ കേസ് കൊട്
നൃത്ത സംവിധാനം- ഷോബി പോള്‍ രാജ്
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- പൗളി വത്സന്‍, ഷോബി തിലകന്‍
വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍
മേക്കപ്പ് അപ്പ്- റോണക്‌സ് സേബ്യര്‍
ശബ്ദമിശ്രണം – വിപിന്‍ നായര്‍
സിങ്ക് സൗണ്ട്- വൈശാഖ് പിബി
കലാ സംവിധായകന്‍- ജ്യോതിഷ് ശങ്കര്‍
ചിത്ര സംയോജകന്‍ – നിഷാദ് യൂസഫ്
പിന്നണി ഗായിക- മൃദുല വാര്യര്‍
പിന്നണി ഗായകന്‍ – കപില്‍ കപിലന്‍
പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്റ്
സംഗീത സംവിധായകന്‍- എം ജയചന്ദ്രന്‍
ഗാനരചന- റഫീക്ക് അഹമ്മദ്
തിരക്കഥ- രാജേഷ് കുമാര്‍ ആര്‍
തിരക്കഥാ കൃത്ത്- രതീഷ് ബാലകൃഷ്ണ പൊതുവാള്‍
മികച്ച ഛായാഗ്രഹണം- മനീഷ് മാധവന്‍, ചന്തു സെല്‍വരാജ്
മികച്ച കഥാകൃത്ത് – കമല്‍ കെഎം
ബാലതാരം – സന്മയ സോണ്‍, മാസ്റ്റര്‍ ഡാവിഞ്ചി
രചനാവിഭാഗത്തില്‍ 18 പുസ്തകങ്ങളും 44 ലേഖനങ്ങളുമാണ് പരിഗണനക്ക് വന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു