‘മെയ്ഡ് ഫോര്‍’ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

0

വയനാട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സജി ഗ്ലോറിയ രചനയും സംവിധാനവും നിര്‍വഹിച്ച മെയ്ഡ് ഫോര്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശന കര്‍മ്മം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൈപ്പാണി ജുനൈദ് നിര്‍വഹിച്ചു.ആദ്യ പ്രദര്‍ശനം വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളില്‍ പ്രത്യേകം ക്രമീകരിച്ച സദസ്സില്‍ നടന്നു.ഗ്രാമപഞ്ചായത്ത് അംഗം പി എ അസീസ്,വിനേഷ് ദേവസ്യ, എം. സുധാകരന്‍, മിഥുന്‍ മുണ്ടക്കല്‍, നാസര്‍ എം, യു.സി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

കുടുംബ ജീവിതത്തില്‍ ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ആഴവും തീക്ഷണതയും വരച്ചുകാട്ടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങും ഹമീദ് വി,
ഗാനരചന രാജേഷ് ചക്രപാണി, സംഗീതം മധു ഗോവിന്ദ്, ആലാപനം ജെസ്ല കെ എന്നിവരാണ്
നിര്‍വഹിച്ചിരിക്കുന്നത്.ദാമ്പത്യം വിജയകരമാക്കാന്‍ വേണ്ടത് എല്ലാം തികഞ്ഞ വ്യക്തികളല്ല. തികഞ്ഞ സമഗ്രതയും വിശാല മനസ്സുമാണെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!