ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പരിഷ്‌ക്കരണം; എടവകയില്‍ തുടങ്ങി

0

പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പരിഷ്‌ക്കരണ പദ്ധതിക്ക് എടവകയില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സര്‍വേ ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പറും ബി.എം.സി അംഗവുമായ സി.സി സുജാത അധ്യക്ഷയായിരുന്നു. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സീനിയര്‍ സയന്റിസ്റ്റ് വി.വി. ശിവന്‍ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകനും പി.ബി.ആര്‍ വിദഗ്ധനുമായ പി.എ. അജയന്‍ പരിഷ്‌ക്കരിച്ച് പുറത്തിറക്കുന്ന ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രാധാന്യം വിവരിച്ചു. ബി.എം.സി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ശ്രീരാജ് സര്‍വേ ഫോറം പരിചയപ്പെടുത്തി. കേരളത്തില്‍ ആദ്യമായി ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കിയതും മികച്ച ബി.എം.സിക്കുള്ള പ്രഥമ അവാര്‍ഡ് കരസ്ഥമാക്കിയതും എടവക ഗ്രാമ പഞ്ചായത്താണ്. ജനപ്രതിനിധികളായ വിനോദ് തോട്ടത്തില്‍, ലതാ വിജയന്‍, ജൈവ വൈവിധ്യ സംരക്ഷണ അവാര്‍ഡ് ജേതാക്കളായ പി.ജെ മാനുവല്‍, എ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!