രവീന്ദ്രന്‍ കരുമത്തിലിനെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ആദരിച്ചു.

0

വയനാട്ടിലെ മുതിര്‍ന്ന ടൂറിസം സംരംഭകന്‍ രവീന്ദ്രന്‍ കരുമത്തിലിനെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ആദരിച്ചു. സ്പ്ലാഷ് മഴ മഹോത്സവത്തിന്റെയും ഡബ്ല്യു.ടി.ഒ.യുടെയും സ്ഥാപകരിലൊരാളാണ് രവീന്ദ്രന്‍ കരുമത്തില്‍ .കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ഡോ.രേണു രാജ് ഉപഹാരം സമ്മാനിച്ചു. 2009ല്‍ മഴ മഹോത്സവം ആരംഭിച്ചപ്പോള്‍ പത്തില്‍ താഴെ ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്ന് പതിനൊന്നാം എഡിഷന്‍ ആയപ്പോഴേക്കും പതിനായിരങ്ങള്‍ ഇതിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടന്ന് രവീന്ദ്രന്‍ കരുമത്തില്‍ പറഞ്ഞുഡബ്ല്യൂ.ടി.ഒ. പ്രസിഡണ്ട് കെ.ആര്‍.വാഞ്ചീരന്‍ അധ്യക്ഷത വഹിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!