മൈസൂര്‍ റോഡ് ജംഗ്ഷന്‍ ഇനി മിന്നു മണി ജംഗ്ഷന്‍
ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാന താരമായി മാറിയ മിന്നു മണിക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ മാനന്തവാടി പൗരാവലി.
. 22ന് മിന്നുമണിക്ക് പൗരാവലിയുടെ സ്വീകരണം. നഗരത്തിലെ പ്രധാന റോഡായെ മൈസൂര്‍ റോഡ് ജംഗ്ഷന് മിന്നു മണി ജംഗ്ഷന്‍ എന്ന് പേര് നല്‍കാനും നഗരസഭ തീരുമാനം.മൈസൂര്‍ റോഡിനോട് ചേര്‍ന്ന് ഒണ്ടയങ്ങാടി എടപ്പടി സ്വദേശിനിയായ മിന്നു മണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുകയും നിര്‍ണ്ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചെ വെക്കുകയും ചെയ്ത പശ്ചാതലത്തിലാണ് മൈസൂര്‍ റോഡ് ജംഗ്ഷന് മിന്നു മണി ജംഗ്ഷന്‍ എന്ന നാമകരണം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചത്.
ക്രിക്കറ്റില്‍ മിന്നും താരമായി മാറിയ മിന്നു മണിക്ക് അര്‍ഹിക്കുന്ന സ്വീകരണം നല്‍കാന്‍ തന്നെയാണ് മാനന്തവാടി പൗരാവലിയുടെ തീരുമാനം. 22 ന് ഉച്ച കഴിഞ്ഞ് 2.30 ന് സ്വീകരണം നല്‍കാനാണ് പൗരാവലിയുടെ തീരമാനം. സ്വീകരണം വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘവും രൂപീകരിച്ചു. നഗരസഭയില്‍ ചേര്‍ന്ന രൂപീകരണയോഗം ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ ചെയര്‍മാനും മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി വൈസ് ചെയര്‍മാനുമായി സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.