സംസ്ഥാനത്തു 18 മുതല്‍ 45 വയസ്സു വരെയുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ 17 ന് ആരംഭിക്കും. കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മുന്‍ഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ ഇന്നു മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം.റജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം
റജിസ്‌ട്രേഷന്‍ ഇങ്ങനെ…
18 44 പ്രായക്കാരുടെ റജിസ്ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തേ തുടങ്ങിയിരുന്നു. റജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുക.അതിനു ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി ലഭിക്കും.ഒടിപി നല്‍കുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ട പേജ് വരും.ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്സിനേഷന്‍ കേന്ദ്രം, കോവിനില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച റഫറന്‍സ് ഐഡി എന്നിവ നല്‍കുക.ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. (അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.)
ഇത്രയും നല്‍കിയ ശേഷം സബ്മിറ്റ് നല്‍കുക.
നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസിലൂടെ അറിയിക്കും.വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയ്ന്റ്‌മെന്റ് എസ്എംഎസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
മുന്‍ഗണന ലഭിക്കുന്ന രോഗാവസ്ഥകള്‍.തിരുവനന്തപുരം ന്മ 1844 പ്രായക്കാരില്‍ വാക്‌സിനേഷനു മുന്‍ഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടിക ചുവടെ. ഇവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.ഒരു വര്‍ഷത്തിനിടെ ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍.ഹൃദയം മാറ്റിവച്ചവര്‍/ ലെഫ്റ്റ് വെന്‍ട്രികുലാര്‍ അസിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചവര്‍.
ഇജെക്ഷന്‍ ട്രാക്ഷന്‍ 40 ശതമാനത്തില്‍ താഴെയുള്ളവര്‍.ഹൃദയവാല്‍വിനു തകരാറുള്ളവര്‍.പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനോടു കൂടിയ ജന്മനാലുള്ള ഹൃദ്രോഗം.ബൈപാസ് സര്‍ജറിയോ ആന്‍ജിയോപ്ലാസ്റ്റിയോ വേണ്ടി വന്നിട്ടുള്ള പ്രമേഹമോ അമിത രക്തസമ്മര്‍ദമോ ഉള്ള ഹൃദ്രോഗം.
ആന്‍ജീനയോടൊപ്പം അമിത രക്തസമ്മര്‍ദത്തിനോ പ്രമേഹത്തിനോ ചികിത്സയിലുള്ളവര്‍.രക്തസമ്മര്‍ദം/പ്രമേഹം എന്നതിനൊപ്പം പക്ഷാഘാതവുമായി ചികിത്സയിലുള്ളവര്‍ (സിടി, എംആര്‍ഐ റിപ്പോര്‍ട്ട് അനിവാര്യം )
രക്താതിസമ്മര്‍ദം/ പ്രമേഹത്തോടു കൂടി പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ ടെന്‍ഷനു ചികിത്സയിലുള്ളവര്‍.അമിത രക്തസമ്മര്‍ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ അതുമൂലമുള്ള സങ്കീര്‍ണതകളോ ഉള്ളവര്‍.വൃക്ക/കരള്‍ / ഹെമറ്റോപോയറ്റിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവരും വെയ്റ്റിങ് ലിസ്റ്റിലുള്ളവരും.
ഡയാലിസിസിനു വിധേയമാകുന്നവര്‍.ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നു കഴിക്കുന്നവര്‍.സിറോസിസ് കാരണം സങ്കീര്‍ണത അനുഭവിക്കുന്നവര്‍.2 വര്‍ഷത്തിനിടെ ശ്വാസകോശ രോഗങ്ങള്‍ക്ക് കിടത്തി ചികിത്സ നടത്തേണ്ടി വന്നവര്‍.
ലിംഫോമ/ലുക്കീമിയ/മൈലോമ.2020 ജൂലൈ ഒന്നിനു ശേഷം അര്‍ബുദ രോഗനിര്‍ണയം കഴിഞ്ഞവര്‍ അല്ലെങ്കില്‍ അര്‍ബുദ ചികിത്സയിലുള്ളവര്‍.സിക്കിള്‍ സെല്‍ ഡിസീസ്/ ബോണ്‍മാരോ ഫെയിലിയര്‍ /എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജര്‍ എന്നിവ.
പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി രോഗങ്ങള്‍/എച്ച്‌ഐവി അണുബാധ.ബുദ്ധി വൈകല്യമുള്ളവര്‍/ മസ്‌കുലര്‍ ഡിസ്‌ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസന വ്യവസ്ഥയില്‍ തകരാര്‍ ഉള്ളവര്‍ /ഉയര്‍ന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍/ ബധിരത, അന്ധത ഉള്‍പ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍.