ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മിന്നു മണിയും
19ാമത് ഏഷ്യന്‍ ഗെയിംസിനുള്ള വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ബംഗ്ലാദേശ് പര്യടനത്തില്‍ നടത്തിയ പ്രകടനമാണ് മിന്നുവിനെ വീണ്ടും ടീമിലെത്തിച്ചത്. ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍.ചൈനയിലെ ഹാങ്ഝൗവില്‍ സെപ്റ്റംബര്‍ അവസാനമാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.