23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിന് നാളെ വൈത്തിരിയില്‍ തുടക്കം.രാവിലെ വൈത്തിരി എം വേലായുധന്‍ നഗറില്‍ മുതിര്‍ന്ന നേതാവ് വി പി ശങ്കരന്‍ നമ്പ്യാര്‍പതാക ഉയര്‍ത്തും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ 11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പ്രതിനിധികളും 26 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യും.16ന് വൈകിട്ട് നാലിന് പ്രകടനത്തിനുശേഷം നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും.
പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ഇ പി ജയരാജന്‍, പി കെ ശ്രീമതി, കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. 15 ന് വൈകീട്ട് 5 മണിക്ക് വൈത്തിരിയില്‍ സംസ്‌കാരിക സമ്മേളനം മുരുകന്‍ കാട്ടക്കട ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍. കുഞ്ഞമ്മത് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറും.വയനാട് പാക്കേജ്, വന്യമൃഗ ശല്യം, ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനം, തോട്ടം മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും, റെയില്‍, ബദല്‍ റോഡ് വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.16ന് വൈകിട്ട് നാലിന് പ്രകടനത്തിനുശേഷം നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും.