വയനാടിന്റെ സുസ്ഥിര വികസനത്തിന് മഴ മഹോത്സവം കരുത്ത് പകരുമെന്ന് കലക്ടര്‍

0

വയനാടിന്റെ ഭാവി കാര്‍ഷിക മേഖലക്കൊപ്പം ടൂറിസം കൂടിയാണെന്ന് കലക്ടര്‍ ഡോ.രേണു രാജ്. അതിവേഗം വളരുന്ന വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതാണ് സ്പ്ലാഷ് മഴ മഹോത്സവമെന്നും കലക്ടര്‍ പറഞ്ഞു. പത്ത് ദിവസമായി വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളിലെ രണ്ട് ദിവസത്തെ സംഗീത വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍ . കോവിഡിന് ശേഷം ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികള്‍ വയനാട്ടിലേക്ക് കൂടുതലായി എത്തിയിട്ടുണ്ടന്നും ഏത് സീസണിലും വയനാട്ടിലേക്ക് വരാമെന്ന സന്ദേശം ലോകത്തിന് നല്‍കിയ മഴ മഹോത്സവം ആ അര്‍ത്ഥത്തില്‍ വയനാടിന്റെ ടൂറിസത്തിന് പ്രതീക്ഷ നല്‍കുന്നതാണന്നും കലക്ടര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!